ഉദയനാപുരം:പുഴയും തോടുകളും കരകവിഞ്ഞൊഴുകി വെള്ളപ്പൊക്കം സർവനാശം വിതച്ച ഉദയനാപുരം പഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ ഉൾപ്പെട്ട ചിറപ്പാട് വാഴമനപ്രദേശത്ത് വീടുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവർക്ക് ഭക്ഷണവും മരുന്നും പഞ്ചായത്ത് അധികൃതർ എത്തിച്ചു നൽകി.
ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ. ജി.രാജുവിന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധികൾ ബോട്ടിൽ വീടുകളിലെത്തി മരുന്നും ഭക്ഷണവും നൽകിയത്. പ്രസിഡന്റിനൊപ്പം ഉദയനാപുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.അലക്സ്തോമസ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരുമുണ്ടായിരുന്നു.